നീല സ്രാങ്ക് 🦋
banner
bluesrank.bsky.social
നീല സ്രാങ്ക് 🦋
@bluesrank.bsky.social
കോടീശ്വരന്മാർ സസൂക്ഷ്മം വീക്ഷിക്കുന്ന അക്കൗണ്ട്.

ജാഗരൂകൻ, സൗമ്യൻ,ലൈക്കൻ

മനസ്സിൽ തോന്നുന്നത് പങ്ക് വെക്കാൻ ഒരിടം.
Pinned
മസ്കണ്ണൻ മയിർ

ഗ്രാബെറക്ക ഉയിർ
മധുരൈ മെട്രോ കൊടുക്കാത്തതിൽ തമിഴ്നാട് ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു. മലയാളികൾ ആയിരുന്നേൽ രാഷ്ട്രീയം നോക്കി എതിർപ്പും സപ്പോർട്ടുമായി വന്നേനെ. നമ്മൾ തമിഴ്നാടിനെ കണ്ട് കുറെ പഠിക്കാനുണ്ട്.
November 21, 2025 at 1:30 PM
എന്റെ ഒരു പേഷ്യന്റ് എഴുതിയ പുസ്തകം ആണ്. ആവശ്യക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ കൊടുത്തോളൂ എന്ന് പറഞ്ഞ് തന്നതാണ്. ഫാഷൻ ടെക്നോളജി ഒക്കെ താല്പര്യമുള്ളവർക്ക് ഉപയോഗപ്പെടും എന്നാണ് തോന്നുന്നത്. ആർക്കേലും വേണമെങ്കിൽ അയച്ച് തരാം.
November 20, 2025 at 12:30 PM
സോഷ്യൽ മീഡിയ അധികം ഉപയോഗിക്കാത്തത് കൊണ്ട് ഇപ്പോൾ മനസിന് നല്ല സമാധാനം കിട്ടുന്നുണ്ട്. ആദ്യമൊക്കെ എങ്ങനെയാ ഇതിൽ നിന്നൊക്കെ മാറി നിൽക്കുക എന്നൊരു സംശയം ഉണ്ടായിരുന്നു. അങ്ങനെ ആദ്യം ഫേസ്ബുക്കിൽ നിന്ന് മാറിനിന്നു. പിന്നെ ട്വിറ്റർ, ഇൻസ്റ്റ വല്ലപ്പോഴും കേറും. ഇപ്പോ ഉള്ളത് വാട്സാപ്പ്, പിന്നെ നമ്മളെ നീലാകാശവും. ഇവിടെ ആണെങ്കിൽ ആകെ മൊത്തം ശാന്തത ആണ്. മനസും ശാന്തം.
November 20, 2025 at 12:24 PM
ചെവിയിൽ ഇൻഫെക്ഷൻ വന്ന ഒരു പേഷ്യന്റിന് വരച്ച് എക്സ്പ്ലെയിൻ ചെയ്തത് ആണ്. ഇപ്പോൾ കണ്ടപ്പോൾ എന്തോ ഒരു പന്തി കേട് പോലെ 😎
November 20, 2025 at 12:17 PM
ബജാജ് RE ഓട്ടോറിക്ഷ കാണിച്ചിട്ട് പഴയ ലംപ്രാട്ട ഓട്ടോയുടെ ശബ്ദവും കൊടുത്തിരിക്കുന്നു. ആരെ(ാ)ടെ ഇതൊക്കെ പടച്ച് വിട്ടത്.
November 19, 2025 at 9:38 AM
സ്ഥാനാർഥി ആയി വോട്ട് ചെയ്യാൻ നോക്കുമ്പോൾ വോട്ടർ പട്ടികയിൽ പേരില്ല. നല്ല ജനാധിപത്യ ബോധമുള്ള ജനത.😂😎
November 18, 2025 at 5:15 PM
സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യ ഒക്കെ തിരഞ്ഞെടുക്കുന്ന നിലയിൽ നമ്മുടെ നാട് എത്തുന്നു എന്ന് കാണുമ്പോൾ ആണ് ഈ തിരഞ്ഞെടുപ്പ് തന്നെ ബഹിഷ്കരിക്കാൻ തോന്നുന്നത്.
November 17, 2025 at 9:16 AM
ബിഹാറും ജിയുടെ കയ്യിൽ കൊണ്ട് വെച്ചല്ലേ. തേജസ്വി പോലും തോൽക്കുന്ന നിലയിൽ ആണ്. അവിടെ എന്താണ് പ്രതിപക്ഷം ചെയ്യുന്നത്.
November 14, 2025 at 10:29 AM
ഇൻസ്റ്റയിൽ കേരളത്തെ പൊക്കിയടിക്കുന്ന ഒരു വിദേശിയുടെ റീലിന് ലൈക്ക് അടിച്ചു. പിന്നെ അതാ ചറ പറ റീൽസ്. ഇതൊക്കെ സ്വമേധയാ ചെയ്യുന്നത് ആണോ അതോ ടൂറിസം ഡിപാർട്ട്മെൻറ് ചെയ്യുന്ന പ്രൊമോഷൻ ആണോ?
November 12, 2025 at 4:21 PM
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വരണം എന്ന് ഒരു സ്ഥാനാർഥി വിളിച്ച് പറഞ്ഞു. ഇത്രേം ദൂരം മെനക്കെട്ട് പോവാൻ ഒന്നും എനിക്ക് വയ്യ. മുഴുവൻ വാർഡുകളും സിപിഐഎം ജയിക്കുന്ന പഞ്ചായത്ത് ആണ്. എന്റെ വോട്ട് കൊണ്ട് അവിടെ മാറ്റം ഒന്നും വരാൻ പോവുന്നില്ല. അതും അവരുടെ ഏറ്റവും മോശം സ്ഥാനാർഥി നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച വാർഡും.
November 12, 2025 at 9:34 AM
യൂട്യൂബ് ചാനൽ തുടങ്ങി. നല്ലൊരു കൺടെൻറ് കിട്ടുന്നത് വരെ ലോ പ്രൊഫൈൽ മൈന്റൈൻ ചെയ്യാൻ ആണ് തീരുമാനം.
November 12, 2025 at 5:12 AM
മാരാരിന്റെയും തോപ്പിയുടെയും ഏറ്റുമുട്ടൽ ട്രോള് ആണ് യൂട്യൂബ് മൊത്തം. ഒരേ നിലവാരത്തിൽ ഉള്ള രണ്ടെണ്ണം ഏറ്റുമുട്ടിയപ്പോൾ മാരാർ തോറ്റ് തൊപ്പിയിട്ടു എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.
November 10, 2025 at 3:45 PM
സ്പൂൺ എടുക്കാൻ നേരം ടേബിൾ സ്പൂണും ടീ സ്പൂണും മാറിപ്പോകരുത് എന്ന് പറഞ്ഞപ്പോൾ എല്ലാരും ഒരേ ചിരി. 90’s കിഡ്സ് പാചകം ചെയ്യുന്നവർക്ക് മിക്കവർക്കും ഈ വാചകം പരിചയമുള്ളത് ആണെന്ന് മനസിലായി.
#ഷാൻജിയോ
November 9, 2025 at 3:04 PM
സുജിത്ത് ഭക്തൻ പുതിയ ഉപദേശക പട്ടം സ്വീകരിച്ചിട്ടുണ്ട്.
November 7, 2025 at 7:53 AM
തിരഞ്ഞെടുപ്പ് കമ്മീഷൻ, അതിൽ തന്നെ ഉണ്ടല്ലോ.
November 6, 2025 at 6:18 AM
യൂണിയൻ വേണ്ട എന്ന് ജനങ്ങളെ കൊണ്ട് ചിന്തിക്കുവാൻ ഓരോ ദിവസവും ഓരോ കാര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. താൻ താൻ കുഴിച്ച കുഴി എന്നൊക്കെ പറയുന്നത് പോലെ. എന്നിട്ട് യൂണിയൻ പ്രവർത്തനത്തെ എതിർക്കുന്നേ എന്ന് പറഞ്ഞ് കരച്ചിലും. മൂന്നാറിലേത് ഒടുവിലത്തെ ഉദാഹരണം, അതും അവരത് സോഷ്യൽ മീഡിയ വഴി പുറത്തേക്ക് എത്തിച്ചത് കൊണ്ട് അതിൽ നടപടി ഒക്കെ വരുന്നുണ്ട്.
November 6, 2025 at 6:17 AM
അതിദാരിദ്ര്യമുക്ത കേരളം എന്താണ് സംഭവം എന്ന് നോക്കാൻ ഗൂഗിൾ തിരഞ്ഞപ്പോൾ ഒരു ആർട്ടിക്കിൾ കണ്ടു. അത് വായിച്ചപ്പോൾ കിട്ടിയ രണ്ട് വാക്കുകൾ,അതിതീവ്ര ക്ലേശ ഘടകങ്ങൾ (Red Code)
തീവ്ര ക്ലേശ ഘടകങ്ങൾ (Orange Code). ഇതൊക്കെ വായിച്ചു ഒന്നും മനസിലാവാത്തോണ്ട് വീഡിയോ കാണാൻ തീരുമാനിച്ചു.
November 1, 2025 at 12:02 PM
കേരളപിറവി കന്നഡ രാജ്യോത്സവ ആശംസകൾ
November 1, 2025 at 11:02 AM
ഇടത് കൈ കൊണ്ട് എഴുതുന്നത് ദുശ്ശീലം ആണെന്ന് പറയുന്ന ഒരു പ്രിൻസിപ്പൽ. ഡോക്ടർ മാറ്റരുത് എന്ന് പറഞ്ഞപ്പോൾ അയാൾക്ക് വട്ടാണെന്നൊക്കെ. ഇതിനെ ഒക്കെ ആരാ പിടിച്ച് ഈ സ്ഥാനത്ത് ഒക്കെ ഇരുത്തുന്നത്.
#കോഴിക്കോട്
October 30, 2025 at 9:34 AM
കോഴിക്കോട് ബീച്ചിൽ പുതിയ ഫുഡ് കോർട്ട് ഉദ്ഘാടനം കഴിഞ്ഞ് വരുന്ന വാർത്തകൾ ശുഭകരമല്ല. വേസ്റ്റ് ബിൻ അവിടെ വെച്ചിട്ടും അതിൽ ഇടാതെ വലിച്ചെറിയുന്ന സ്വഭാവം ഇനിയും മാറ്റാൻ ജനങ്ങൾക്ക് കഴിയുന്നില്ല. ഇപ്പോഴും അവിടെ പോയവർ ചോദിക്കുന്നത് വേസ്റ്റ് ബിൻ എവിടെ എന്നാണ്. ഞാൻ കണ്ട വീഡിയോകളിൽ ഒക്കെ വേസ്റ്റ് ബിൻ കാണുന്നുണ്ട്, അവിടെ ആരും ഇടുന്നില്ല എന്ന് മാത്രം.

സിസ്റ്റം ഇല്ലാഞ്ഞിട്ടല്ല, ഉപയോഗിക്കാത്തത് ആണ് പ്രശ്നം.
October 29, 2025 at 9:56 AM
Reposted by നീല സ്രാങ്ക് 🦋
നല്ല വിറ്റാണ്. ഒരു ചടങ്ങ് പോലെ എന്നും എഫ്ബിയിലൊന്ന് കേറി നോക്കി ഇറങ്ങുന്ന പതിവുണ്ട്. ഇപ്പോ എന്തു കാണണം എന്ന് അൽഗരിതം തീരുമാനിക്കുന്നോണ്ട് ഓരോരോ റാൻഡം പോസ്റ്റുകൾ കേറി വരും. ഇപ്പോ ഒരു കർത്താമ്മാവൻ യൂട്യൂബിൽ വീഡിയോ ഇടുന്ന ഏതോ ഡോക്ടറെ പരിഹസിക്കുന്ന പോസ്റ്റ് കണ്ടു. നിറയെ ആ ഡോക്ടറെ ഉദ്ദേശിച്ച് മണ്ടൻ വിളിയാണ്, എന്നിട്ട് അതിനിടയിലൊക്കെ സ്വന്തം മണ്ടത്തരവും വിളമ്പിയിരിക്കുന്നു. ഉദാ: "ചിറ്റമൃതിൽ കെമിക്കലില്ല, ആൽക്കലോയ്ഡ് ആണുള്ളത്, അതുപോലും അറിയാത്ത മണ്ടൻ ഡോക്ടർ!"
October 26, 2025 at 5:10 PM
കാസർഗോഡ് റോഡ് സൈഡിൽ വേസ്റ്റ് കൊണ്ട് തള്ളിയ ആൾക്ക് 25k ഫൈൻ കൊടുത്തു എന്നൊരു വാർത്ത കണ്ടു. രാവിലെ തന്നെ സന്തോഷം തരുന്ന ഒരു കാര്യം തന്നെ കാണിച്ച് തന്ന മാതൃഭൂമിക്ക് പെരുത്ത് നന്ദി.
October 22, 2025 at 12:07 PM
മഴ വന്നപ്പോൾ റെയിൻകോട്ട് ഒക്കെ എടുത്ത് ഇട്ട് സെറ്റായപ്പോളേക്കും മഴ നിൽക്കുന്നത് എന്ത് ദ്രാവിഡ് ആണ്.
October 21, 2025 at 8:42 AM
ദീപാവലി ആശംസകൾ 🪔
October 20, 2025 at 7:12 AM
Reposted by നീല സ്രാങ്ക് 🦋
From silence to colour, from waiting to bloom.
October 19, 2025 at 9:03 AM