മഹ ബീർ
banner
arunaruz.bsky.social
മഹ ബീർ
@arunaruz.bsky.social
ഗുൽമോഹറിന്റെ ചുവട്ടിൽ അടുപ്പ്‌ കൂട്ടിയതിന്റെ ചാരം കൊണ്ട്‌ എഴുതുന്ന വരികൾ ; parody
മഞ്ജുവാര്യർ സാരി ഉടുത്ത്‌ മുറ്റത്ത്‌ വരും എന്നാണേൽ ഓട്ടോക്കൂലി ആദ്യമേ കൊടുത്ത്‌ വീട്ടിൽക്ക്‌ രാവിലെ ഓട്ടോ വിളിച്ച്‌ വരുന്നതിൽ തെറ്റ്‌ പറയാൻ പറ്റൂല, ഇല്ലെൽ ഓട്ടോക്കാരൻ ആ കിനാവ്‌ പൊളിക്കും .. ഹോൺ ഇടും
രഞ്ജിതിന്റെ പുതിയ ഷോർട്ട് ഫിലിമിനെപ്പറ്റിയാണു എല്ലായിടവും പോസ്റ്റുകൾ. അതൊക്കെ കണ്ട് ഞാനും പോയി കണ്ടു. #ആരോ
November 18, 2025 at 2:27 PM
റ്റ്വിറ്റർ ഡൗൺ ആകുമ്പോൾ വരുന്നവരുടെ ശ്രദ്ധക്ക്‌ ഇവിടെ തിരക്ക്‌ കൂട്ടരുത്‌ വരുന്നവർ പാസ്‌ എടുക്കണം. ഇന്റ്രുവർട്ടുകൾ താമസിക്കുന്ന ഏരിയയാണ്‌ നീലാകാശം
November 18, 2025 at 2:21 PM
ഫോളോവേഴ്സിനെ ഹാജർ വിളിക്കാൻ പോകാണ്‌.
November 18, 2025 at 2:17 PM
തൽക്കാലത്തേക്ക്‌ സെറ്റ്‌ ആക്കാം ഇവിടെ ഒരു ചായപീട്യ. ഇന്ന് കുറച്ച്‌ തിരക്ക്‌ ഉണ്ടാകും
a man is holding a piece of meat in his mouth while cooking in a kitchen .
ALT: a man is holding a piece of meat in his mouth while cooking in a kitchen .
media.tenor.com
November 18, 2025 at 2:16 PM
കൊറേയെണ്ണത്തിന്റെ പാസ്വേഡ്‌ പോയി പോയത്‌ കൊണ്ടാണ്‌ ഇവിടെ ഇപ്പോൾ തിരക്ക്‌ അനുഭവപ്പെടാത്തത്‌
November 18, 2025 at 2:01 PM
ഇനി എക്സിലേക്ക്‌ ഒരു തിരിച്ച്‌ പോക്കില്ല ..മതി ഇനി ഇവിടെ കൂടാം എന്നും പറഞ്ഞ്‌ വരുന്നവന്മാരെ വിശ്വസിക്കരുത്‌ കള്ള ബഡുവകൾ
November 18, 2025 at 2:00 PM
അമ്പമ്പോ എക്സ്‌ തകർന്നാലും ക്ലൗഡ്ഫ്ലേർ തകർന്നാലും നീലാകാശം കുലുങ്ങൂല
a man with a beard is making a funny face while holding another man 's neck .
ALT: a man with a beard is making a funny face while holding another man 's neck .
media.tenor.com
November 18, 2025 at 1:59 PM
16 എപ്പിസോഡുള്ള ഒരൊറ്റ സീസൺ കൊണ്ട്‌ ഈ സീരീസ്‌ കൊറിയൻ ഡ്രാമയാക്കി നെറ്റ്ഫ്ലിക്സിന്‌ കൊടുക്കാനാണ്‌ പ്ലാൻ. കുറച്ചേറെ വീയെഫെക്സ്‌ ഒക്കെ ചേർത്ത്‌ പുള്ളാരെ പറ്റിക്കാം. ഇപ്പൊ ഇതിനൊക്കെയാണ്‌ മാർക്കറ്റ്‌
November 12, 2025 at 7:27 PM
രണ്ട്‌ കാലഘട്ടങ്ങളെയും ബന്ധിപ്പിക്കുന്നത്‌ ഈ പഴയ ഓൾഡ്‌ ബുക്ക്സ്‌ വിൽക്കുന്ന ഷോപ്പും. അപ്പനും മകനും ഒരുമിച്ചു എങ്കിലും പയ്യൻ തിരിച്ച്‌ അവന്റെ കാലഘട്ടത്തിലേക്ക്‌ എത്തിയാലേ ഇനി പിന്നീട്‌ സംഭവിക്കാൻ പോകുന്ന ഒരു അപകടത്തീന്ന് ആ ഗ്രാമത്തിനെ രക്ഷിക്കാൻ പറ്റുകയുള്ളൂ
November 12, 2025 at 7:25 PM
എന്നിട്ടും പുസ്തകത്തിലെ കഥ പൂർത്തിയായിട്ടില്ല എന്ന് കണ്ട പയ്യൻ അപരിചിതനായ ആ മുൻ വായനക്കാരൻ എഴുതിയതിന്റെ ബാക്കി ആ പുസ്തകത്തിൽ എഴുതും. അവിടുന്ന് അങ്ങോട്ട്‌ ടൈം ട്രാവൽ മോഡിലേക്ക്‌ കഥ മാറുകയാണ്‌. വർഷങ്ങൾക്ക്‌ മുൻപ്‌ ആ പയ്യന്റെ അപ്പനായിരുന്ന് ആ പുസ്തകത്തിൽ ബാക്കി കഥ എഴുതി വച്ചത്‌ ഇപ്പൊൾ ഇവൻ അതിന്റെ ബാക്കി എഴുതിയത്‌ കൊണ്ട്‌ പയ്യൻ അപ്പന്റെ കാലത്തേക്ക്‌ എത്തപ്പെടും
November 12, 2025 at 7:21 PM
ഒരു ചെറിയ ഗ്രാമത്തിൽ പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഒരു ഷോപ്പ്‌. അതിൽ പുസ്തകങ്ങൾ തിരയാനും കൂടുതൽ സമയം അവിടെ ചിലവഴിക്കാനും വരുന്ന ഒരു പയ്യൻ. കഥയങ്ങ്‌ കൊറിയയിൽ ആണ്‌ നടക്കുന്നത്‌. വളരെ പഴയ ഒരു ഷോപ്പ്‌ ആണിത്‌. പയ്യൻ വായിക്കാൻ എടുക്കുന്ന ഒരു പുസ്തകത്തിൽ അവസാന പേജുകൾ ഉണ്ടാകില്ല കഥ പൂർത്തിയാക്കാൻ അതിൽ മുൻപ്‌ വായിച്ച മാറ്റാരോ കുറച്ച്‌ കൂടി എഴുതി ചേർത്തത്‌ കാണും
November 12, 2025 at 7:16 PM
എന്തായാലും ടൈപ്പ്‌ ചെയ്ത്‌ റ്റ്വീറ്റുന്നതല്ലെ മനസ്സീന്ന് വല്ലതും എഴുതെടാ എന്ന് പറയണം എന്നുണ്ട്‌ ആരോട്‌ പറയാനാണ്‌ ആര്‌ കേൾക്കാനാണ്‌ അവിടെ. കള്ളബഡുകള്‌ ഫോണിലെ ചാർജ്ജ്‌ തീർക്കാൻ വേണ്ടി റ്റ്വീറ്റാൻ ഇറങ്ങിയത്‌ പോലെയാണ്‌ തോന്നുന്നത്‌
November 12, 2025 at 7:08 PM
വീട്ടിൽക്ക്‌ വാങ്ങാനുള്ള മുളക്‌ മല്ലി ജീരകം കണക്ക്‌ കൂടിയേ അവന്മാർ ഇനി അവിടെ എഴുതി റ്റ്വീറ്റാൻ ബാക്കിയുള്ളൂ. റ്റ്വീറ്റിട്ട്‌ മടുത്തവന്മാർക്ക്‌ എന്നാൽ അങ്ങ്‌ നിർത്തി പോയിക്കൂടേ എന്ന് ചോദിക്കാൻ തോന്നാണ്‌. ആളില്ലാത്ത ജംഗ്ഷനിൽ വെറുതെ കട തുറന്ന് വച്ചത്‌ പോലെ ഇരിപ്പാണ്‌ എല്ലാരും എക്സ്‌ തുറന്ന് വച്ചിട്ട്‌
November 12, 2025 at 6:59 PM
വർഷങ്ങൾ അവിടെ ചിലവഴിച്ച ഒരാൾ എന്ന നിലയ്ക്ക്‌ ഇന്നീ സത്യങ്ങൾ ഇവിടെ വിളിച്ച്‌ പറയും, നീലാകാശമേ എന്റെ മനസാക്ഷിക്ക്‌ നീ കാവൽക്കാരനാകുക, റ്റ്വിറ്ററിലെ തല്ലിപൊളികളെക്കുറിച്ച്‌ ഞാൻ കുറിക്കുന്ന പോസ്റ്റുകൾ ഈ ആകാശത്തിലെ മേഘങ്ങൾക്കിടയിൽ സൂക്ഷീച്ചു വെക്കൂ
November 12, 2025 at 6:55 PM
ഇന്ത്യയിലെ പല ഭാഷകളിലും ബിഗ്ബോസ്‌ ഉണ്ടെങ്കിലും മലയാളത്തിലാണ്‌ ഏറ്റവും അലമ്പ്‌ ഓഡിയൻസ്‌ അതിന്‌ അനുസരിച്ച്‌ മൽസരാർത്ഥികളും എന്ന് പറയുന്നത്‌ പോലെ ഇന്ത്യയിലെ മറ്റ്‌ ഭാഷകളിലെ റ്റ്വിറ്റർ പോലെയല്ല മലയാളം ടൈം ലൈൻ ഇങ്ങനെ ഒരു അലമ്പ്‌ ടീംസ്‌ വേറെയില്ല
November 12, 2025 at 6:51 PM
സംഗതി ഞാനും അവിടെ നിന്നാണ്‌ വരുന്നതെങ്കിലും ഇവിടെ പറയാതിരിക്കാൻ പറ്റൂല, മലയാളം റ്റ്വിറ്റർ പോലെ ഇങ്ങനെ ടോക്സിക്‌ ആയ ഒരു ഇടം സോഷ്യൽ മീഡിയ കെരിയറിൽ വേറെ കണ്ടിട്ടില്ല
November 12, 2025 at 6:49 PM
എന്റെ നീലാകാശത്തിലെ പറവകൂട്ടങ്ങളേ...
November 12, 2025 at 6:47 PM
ആമസോണിനും നെറ്റ്ഫ്ലിക്സിനും അപ്പിൾ ടിവിക്കും ഈ സീരീസ്‌ കൊടുക്കൂല എച്ച്ബിയോക്കോ എഎംസിക്കോ മാത്രമേ ഇത്‌ നൽകൂ. രണ്ട്‌ സീസണും കരാർ ആദ്യമേ ഉറപ്പിക്കും ഇല്ലേൽ അവന്മാർ ക്യാൻസൽ ചെയ്ത്‌ കളയും. ലാസ്റ്റ്‌ ഓഫ്‌ അസ്‌ ഒക്കെ പോലെ കയ്യാലപ്പുറത്തെ തേങ്ങയാക്കാൻ എന്റെ സീരീസിനെ കിട്ടൂല
November 11, 2025 at 6:45 PM
രണ്ടാമത്തെ സീസൺ ആരംഭിക്കുന്നത്‌ ഈ സീരീസിന്റെ ക്ലൈമാക്സ്‌ എപ്പിസോഡിൽ നിന്നാണ്‌ എന്നാൽ അതാണ്‌ ഇതിന്റെ ലാസ്റ്റ്‌ എപ്പിസോഡ്‌ എന്നറിയണെമെങ്കിൽ ബാക്കി 7 എപ്പിസോഡും കണ്ടാലെ മനസിലാകൂ
November 11, 2025 at 6:39 PM
എന്റെ സീരീസിന്‌ ആകെ രണ്ട്‌ സീസണായിരിക്കും. 8 എപ്പിസോഡുള്ള ആദ്യ സീസന്റെ അവസാനം. രഹസ്യസംഘങ്ങളിലെ പ്രധാനി പിടിയിലാകും. വല്ല കളവും പറഞ്ഞ്‌ രക്ഷപ്പെടാമായിരുന്നിട്ടും സത്യം പറഞ്ഞ്‌ ആ ലോകത്തിലെ അപ്പോഴത്തെ ജനങ്ങൾക്ക്‌ ഇടയിൽ ഒരു ആശയക്കുഴപ്പം ഉണ്ടാകുന്നിടത്ത്‌ . എൻഡ്‌ ടൈറ്റിൽ തെളിയും
November 11, 2025 at 6:35 PM
റോബർട്ട്‌ പാറ്റിൻസന്റെ സിനിമയിൽ ആണെന്ന് തോന്നുന്നു ഗാന്ധിജിയുടെ ക്വാട്ട്‌ പറഞ്ഞ്‌ കൊണ്ട്‌ ഒരു പ്രധാന രംഗമുണ്ട്‌.
November 11, 2025 at 6:31 PM
എന്റെ സീരീസിലെ മൂന്നാമത്തെ എപ്പിസോഡിൽ ഗാന്ധിജിയെ പരാമർശിക്കുന്നുണ്ട്‌. ആർക്കൈവ്സിൽ നിന്ന് ഒളിച്ച്‌ കടത്തുന്ന ഗാന്ധിജിയുടെ ഒറിജിനൽ ഫൂട്ടേജ്‌ അന്ന് രാത്രി ടിവിയിലൂടെ അവർ അറിയാതെ സംപ്രേക്ഷണം ചെയ്യും. വിഷയം സത്യസന്ധതയായത്‌ കൊണ്ട്‌ ബെൻ കിംഗ്സ്ലിയുടെ ഗാന്ധിയിലെ രംഗങ്ങൾ ഇടാൻ പറ്റൂല അത്‌ ഒരു തരത്തിൽ കളവല്ലേ
November 11, 2025 at 6:29 PM
സത്യസന്ധത മുഴുവനായി മറന്ന് പോകുന്ന ജനങ്ങൾ ഉള്ള ഒരു ലോകം അവിടെ അതിൽ നിന്ന് ഇമ്മ്യുൺ ആയ കുറച്ച്‌ രഹസ്യ സംഘങ്ങൾ ഒന്നിച്ച്‌ ദൃശ്യമാധ്യമങ്ങളെ ഹാക്ക്‌ ചെയ്ത്‌ വീണ്ടും ലോകത്തിൽ സത്യസന്ധത തിരിച്ച്‌ കൊണ്ട്വരാൻ ശ്രമിക്കുന്ന സീരീസ്‌ എഴുതി എച്ച്ബിയോക്ക്‌ കൊടുക്കാൻ പോകാണ്‌
November 11, 2025 at 6:21 PM
അവിടങ്ങനല്ല ബഹളം കൂടിയത്‌ കൊണ്ടാണ്‌ അവിടെ ആള്‌ കൂടുതൽ
November 11, 2025 at 6:15 PM
ആള്‌ കുറവായത്‌ കൊണ്ടാണ്‌ ഇവിടെ ബഹളം കുറവ്‌.
November 11, 2025 at 6:14 PM