cpkkum.bsky.social
@cpkkum.bsky.social
കൊമ്പ്!
********
"ഏതു കൊമ്പും, ഒരു പരിധി കഴിഞ്ഞാൽ, ഭാരം തന്നേയാണ്, വിജയാ."
"ശരിയാണ് എന്നിപ്പൊ എനിക്കും തോന്നുന്നൂ, ദാസാ."
[Video Courtesey: Twitter𝕏]
December 25, 2025 at 4:07 AM
ആ നിലവിളി?
***************
ഏയ്...., ഒന്നൂല്ലപ്പാ, ഒരുത്തൻ, ഈ തണുപ്പിന്, പച്ചവെള്ളത്തില് കുളിക്കാൻ ശ്രമിച്ചതാ!
[Video Courtesey: Threads]
December 24, 2025 at 4:07 PM
ജോക്കർ.
*********
"കണ്ടോ? മോള്, കള്ളനാന്നും പറഞ്ഞ് എന്റെ നേരെയെറിഞ്ഞ ഒരൊറ്റക്കല്ലും
എനിക്കു കൊണ്ടില്ല. അയ്നർത്ഥം ഞാൻ കള്ളനല്ലാന്നല്ലേ? നിരപരാധ്യാന്നല്ലേ?"
December 17, 2025 at 12:44 PM
താത്വികം.
***********
താത്വികമായ അവലോസുണ്ട എത്തീട്ടുണ്ട്, ട്ടോ!
December 16, 2025 at 12:23 PM
അവൾക്കൊപ്പം!
***************
അധമൻ്റെ പണത്തിന് മുന്നിൽ നീതി അടിയറ വെക്കുന്ന നീതിപീഠങ്ങൾ തുലയട്ടെ, ഐക്യദാർഢ്യം, ഐക്യദാർഢ്യം, ഐക്യദാർഢ്യം സിന്ദാബാദ്......#അവൾക്കൊപ്പം* [Courtesey: Threads]
December 16, 2025 at 5:58 AM
ആരാ?
*******
കൊറേ കോൺഗ്രസ്സുകാര് വിചാരിക്കുന്നൂ, ഇയാള് തനി കോണ്ഗ്രസ്സാന്ന്. കൊറേ ബീജേപ്പിക്കാര് വിചാരിക്കുന്നൂ, ഇയാള് ബീജേപ്പിയാന്ന്. കൊറേ പോലീസ്വാരും ദിഫീക്കാരും കരുതുന്നൂ, ഇയ്യാള് കാരൺഭൂതന്റെ സ്വന്തം ആളാന്ന്. പക്ഷേ, ശരിക്കും ഇയ്യാളാരാ?
December 12, 2025 at 9:41 AM
December 10, 2025 at 5:15 PM
വിജയാഘോഷം!
******************
"ദേ, കാശൊക്കെ കണക്ക് പറഞ്ഞു മേടിച്ചോളൂ. പക്ഷേ, ഒരു കാര്യം ഞാൻ പറഞ്ഞേക്കാം; ഞാൻ ജയിച്ചത് എന്റെ കഴിവുകൊണ്ടും അർഹത കൊണ്ടും മാത്രമാണ്, മൻസ്ലായല്ലോ?" [Picture Courtesey: Reddit.com]
December 9, 2025 at 7:17 AM
മേയ്ക്കപ്പ്.
***********
"തമ്പാച്ചി ആന്നേലും ആള്വോളാന്നേലും നാട്ട്വാര് മൈന്റ് ചെയ്യണേ ശകലം മേയ്ക്കോപ്പ് വേണോംന്നാ അമ്മേം അമ്മൂമ്മേം പറേന്നേ."
[Video Courtesey: Twitter𝕏]
December 7, 2025 at 12:12 PM
'ചൂട് പൊതപ്പ്'.
****************
ഒരു പ്രത്യേക തരം പുതപ്പിന്റെ നിർമ്മാണപ്രക്രിയ. ഇതിനേതാണ്ട് കമ്പിളിപ്പൊതപ്പിന്റത്രേം തന്നെ തണുപ്പ് ചെറുക്കാൻ കഴിയുമെന്നാണ് അനുഭവസ്തർ പറയുന്നത്. ഇതേ സാധനം തന്നെ വലിപ്പം കുറച്ച് വട്ടത്തിലാക്കി 'ചപ്പാത്തി', 'റോട്ടി' എന്നൊക്കെ വട്ടപ്പേര് വിളിച്ച് ചിലയിടങ്ങളിൽ ഭക്ഷണമായി കഴിക്കാറുണ്ടത്രേ! [Video Courtesey: Threads]
December 7, 2025 at 11:45 AM
'ഓരീ' ക്ലാസ്സ്.
***************
"കാട്ടിലെ മൈനയെ പാട്ടു പഠിപ്പിച്ചതാര്?" എന്ന അടിസ്ഥാനപരമായ പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം കണ്ടുപിടിക്കുന്നേയ്നു മുമ്പേതന്നെ "നാട്ടിലെ പട്ട്യളെ ഓരി പഠിപ്പിച്ചതാര്?" എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിച്ചിരിക്കുന്നൂ, തെളിവു സഹിതം!
[Video Courtesey: Twitter𝕏]
December 5, 2025 at 11:14 AM
'മാങ്കൂട്ടാദി ലേഹ്യം'.
***********************
"എന്റെ പീഡനങ്ങൾക്കൊന്നും പണ്ടത്തെ ആ തീവ്രത കിട്ടുന്നില്ലല്ലോ, വൈദ്യരേ. വല്ല മരുന്നൂണ്ടോ?"
"ങ്ങാ.., അതിന് ഞങ്ങടെ ഈ പുതിയ തട്ടിക്കൂട്ട് ലേഹ്യം ബെസ്റ്റാ. 'മാങ്കൂട്ടാദി ലേഹ്യം'ന്ന് പറയും. ഇത് ഒരോ സ്പൂൺ കാലത്തേ തേനിലും ഉച്ചയ്ക്ക് തൈരിലും രാത്രി പാലിലും ചേർത്ത് കഴിച്ചാ മതി."
December 5, 2025 at 7:24 AM
"കിട്ടിയോ?"
"ഇല്ല, ചോദിച്ച് മേടിച്ചൂ!"
[Video Courtesey: Twitter𝕏]
December 4, 2025 at 12:38 PM
എതിർദിശ!
*************
കപ്പലായാലും ബോട്ടായാലും, ഇതിനൊരു കപ്പിത്താനുണ്ടെന്നായിരുന്നൂ പറഞ്ഞുകേട്ടത്. കാലാവസ്ഥയുടെ കുരുത്തക്കേട് കൊണ്ടോ, കപ്പിത്താന്റെ പിടിപ്പുകേടു കൊണ്ടോ, എന്തോ, ഇപ്പൊ സംഗതി നീങ്ങുന്നത് ഉദ്ദേശിച്ചതിന്റെ നേരെ എതിർദിശയിലേക്കാണ്!
[Video Courtesey: Twitter𝕏]
December 4, 2025 at 12:04 PM
തീവ്രത.
**********
"ഡീ, ഞാനേയ്, നിന്റെ വീട്ട്വാര് വിചാരിക്കുമ്പോലെ, പെണ്ണുങ്ങളേക്കണ്ടാലങ്ങനെ പൊറകേ നടക്കുന്നോനൊന്ന്വല്ലാ!"
"വോ! അല്ലേങ്കിത്തന്നെ, പൊർക്കേ നടന്നിട്ട് നിങ്ങളെന്തോ ഒണ്ടാക്കാനാ? നിങ്ങടെ പീഡനത്തിനുപോലും തീവ്രതപോരാന്ന്
നിങ്ങടെ പാർട്ടീക്കാര് പോലും മനസ്സിലാക്കിക്കഴിഞ്ഞൂ."
December 4, 2025 at 7:05 AM
മൂർച്ചപ്പോതി!.
***************
'മൂർച്ച(കൊയ്ത്)ഭഗവതീ'ന്നോ 'കൊയ്യും തെയ്യം'ന്നോ ഒക്കെ പറഞ്ഞ് സംഗതി 'ഫോക്ക്ലോർ അക്കാഡമിക്ക്' റഫറ് ചെയ്ത് തടിയൂരാൻ വരട്ടേ; ഇത് കട്ട യാഥാർത്ഥ്യമാണ്: കൊടും തണുപ്പും മൂടൽ മഞ്ഞും, രാവും പകലും! കൊയ്ത്ത് നീട്ടിവയ്ക്കാൻ പറ്റാതായപ്പോൾ വടക്കേ ഇന്ത്യയിലെ ഒരു കർഷകൻ വേണ്ട മുൻകരുതലോടെ കൊയ്ത്തിനിറങ്ങിയതാണ്. [Video Courtesey: Twitter𝕏]
December 3, 2025 at 7:02 AM
'குடும்பம் நமக்கு ஸ்ரீக்கோவில்!'
'കുടുംബം നമുക്ക് ശ്രീകോവിൽ!'
**********************************
"യേത് 'മഹാരായാവിന്റേം' കുടുംബത്തിലേ അവസ്ഥ ഏതാണ്ടിതുപോലൊക്ക്യായിരിക്കാം, എന്തേ?"
[Video Courtesey: Twitter𝕏]
December 2, 2025 at 8:27 AM
സാമ്പതികപ്രതിസന്ധി!
************************
"മുണ്ട് മുറുക്കി ഉടുക്കേണ്ടിവരും!"
"ഇനീം മുറുക്കി ഉടുത്താല് ചത്തുപോവും, കെട്ടാ."
December 2, 2025 at 7:12 AM
അവിഹിതം.
**************
"അബോർഷൻ ചെയ്യുന്നേനു മുമ്പ് നിങ്ങടെ ഭർത്താവ് വന്ന് ഒരൊപ്പിട്ടു തരില്ലേ?"
"ഇല്ല, ഡോക്ടർ, ഇത് ഭർത്താവറിയാതെ...."
"എങ്കിപ്പിന്നെ, മുഖ്യമന്ത്രീടെ ഓഫീസീന്നൊര് ലെറ്ററ് കിട്ട്യാലും മതി.
അവിട്യാ ഇപ്പൊ അവിഹിതോക്കെ കൈകാര്യം ചെയ്യുന്നേ."
December 1, 2025 at 6:23 AM
മുഖ(ഇ)സ്ത്രീ!
***************
മുഖച്ഛായ നന്നാക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്. പക്ഷേ, കാലക്കേടിന്, അടുത്തകാലത്തായി, തൊട്ടതെല്ലാം വഷളാവുന്നൂ, അല്ലെങ്കില് ചെമ്പ് പുറത്താവുന്നു. അതിനിടയിൽ, മുഖമാണെങ്കീ ചുളിവ് വീണ് ചുളുങ്ങിമുഷിഞ്ഞ് അതൊന്നിസ്ത്രിയിടാതെ പുറത്തേക്കിറങ്ങാൻ പറ്റാത്ത സ്ഥിതിയിലായി. (ഈ ഇസ്ത്രി വീഡിയോ പകുതിവച്ച് മുറിച്ച് കളയുന്നു: ഇസ്ത്രി പൂർത്തിയായാൽ നിങ്ങൾ ആളെ തിരിച്ച്റിയും!)
[Video Courtesey: Twitter𝕏]
November 30, 2025 at 6:38 PM
'വാഷിംഗ് മെഷീൻ'.
**********************
"മുമ്പത്തേപ്പോലല്ല, ഇപ്പോ പുതിയ വാഷിംഗ് മൻഷ്യനും കൂടെയായപ്പോ, വീട്ടുജ്വാലികളൊക്കെ വളരെ ഈസിയാ."
[Video Courtesey: Threads]
November 30, 2025 at 12:45 PM
അവഗണന!
*************
കണ്ടോ? അവസരങ്ങൾ കിട്ടിയാൽ ഏതു പട്ടിയും പഠിച്ച് പാസായി ഫുൾ ഏപ്ലസ്സ് മേടിക്കും. സത്യത്തിൽ നമ്മുടെ അവഗണനകൊണ്ട് മാത്രമാണ് അവരിങ്ങനെ കൊരച്ച്കൂവി അലഞ്ഞുനടക്കേണ്ടി വരുന്നത്! [Video Courtesey: Twitter𝕏]
November 27, 2025 at 8:05 AM
JCB
***
"നിങ്ങൾക്കറിയാമോ? ശരിക്കും ഈ JCB കണ്ടുപിടിച്ചതു തന്നെ ഇതുപോലെ വെള്ളത്തിലിറങ്ങി കുളിക്കാൻ മടിയുള്ള ഒരു സേട്ടനുവേണ്ടി ആയിരുന്നത്രേ! പിന്നിട് സൗകര്യം കണ്ട് മറ്റ് കാര്യങ്ങൾക്ക് കൂടി ഉപയോഗിക്കാൻ തുടങ്ങീ എന്നേയുള്ളൂ."
[Video Courtesey: Twitter𝕏]
November 27, 2025 at 6:49 AM
എട്ടുകാലി മമ്മൂഞ്ഞ്:
**********************
"സംഗതി അറിഞ്ഞാ? അയ്ന്റെ ആള് ഞമ്മളാ....."
[Video Courtesey: Threads]
November 25, 2025 at 1:11 PM
പൊതുജനം!
*************
ശരിയായിരിക്കാം, കഴുതയോ അല്ലെങ്കിലതുപോലെ ഒന്ന്. അങ്ങനെ യൊന്നുമല്ലെന്ന് വാദിക്കാൻ വേറേ ന്യായങ്ങളൊന്നും കാണുന്നില്ല. എന്നുവച്ച്, അധീകമങ്ങോട്ട് 'കഴുതകേറാൻ' നിന്നാൽ, കാര്യങ്ങള് നിങ്ങള് വിചാരിച്ചേടത്തൊന്നും നിന്നൂന്ന് വരില്ല, കെട്ടോ.
[Video Courtesey: Threads]
November 25, 2025 at 12:52 PM