NORKA ROOTS
banner
norkaroots.bsky.social
NORKA ROOTS
@norkaroots.bsky.social
Formed in 2002 as a field agency of the State Norka Department Norka Roots is working as a nodal agency to address the issues faced by Non-Resident Keralites and ensure their welfare.
സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് 2024 ഡിസംബര്‍ 30 വരെ അപേക്ഷ നല്‍കാം.
#NorkaRoots
December 21, 2024 at 11:44 AM
നോര്‍ക്ക റൂട്ട്സ് ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഡിസംബര്‍ 18ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദേശം നല്‍കും. മന്ത്രി വി. അബ്ദുറഹിമാന്‍ അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഉദ്ഘാടനം ചെയ്യും. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
#NorkaRoots
December 16, 2024 at 9:12 AM
എല്ലാ ഗവ സേവനങ്ങളും പ്രവാസികള്‍ക്ക് ലഭിക്കുന്ന ഏകജാലക സംവിധാനമാക്കി ലോക കേരളം പോര്‍ട്ടലിനെ മാറ്റുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യും. ഏറ്റവും മികച്ച ഗുണമേന്മയുള്ള സേവനം വേഗത്തില്‍ പ്രവാസികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
#NorkaRoots
December 12, 2024 at 2:37 PM
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം സെന്ററില്‍ O.E.T, I.E.L.T.S (OFFLINE/ONLINE) ജര്‍മ്മന്‍ A1,A2, B1 (OFFLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2024 ഡിസബര്‍ 20 നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.
#NIFLThiruvananthapuram
December 12, 2024 at 7:08 AM
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ തൊഴില്‍സാധ്യതയില്‍ നോര്‍ക്ക റൂട്ട്‌സും GIZ ഉം യോജിച്ച് പ്രവര്‍ത്തിക്കും. GIZ ഇന്റര്‍നാഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രിയ വോണ്‍ റൗച്ചുമായി നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
#NorkaRoots #NORKARoots #NorkaRecruitment #NorkaTriplewin #EuropeanUnionJobs
December 9, 2024 at 1:42 PM
10,000 ത്തോളം പ്രവാസിസംരംഭങ്ങള്‍, 1000 യുവ പ്രൊഫഷണലുകള്‍ക്ക് വിദേശതൊഴില്‍, 4200 കുടുംബങ്ങള്‍ക്ക് സാന്ത്വനയുടെ കരുതല്‍, 45, 000 ഐ.ഡി കാര്‍ഡുകള്‍, 25000 പേര്‍ക്ക് ഇന്‍ഷുറന്‍സ്, 66,000 ത്തിലധികം സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍…
നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നോര്‍ക്ക റൂട്ട്സ് ബോര്‍ഡ് യോഗം.
#NorkaRoots #NorkaSchemes
December 8, 2024 at 4:01 PM
കേരള പ്രവാസി കേരളീയ ക്ഷേമബോർഡിന്റെ അംഗത്വ ക്യാമ്പയിനിന് 2024 ഡിസംബര്‍ 30ന് തിരുവനന്തപുരത്ത് തുടക്കമാകും (വേദി: റെയിൽ കല്യാണമണ്ഡപം, തമ്പാനൂര്‍). പുതുതായി അം​ഗത്വം എടുക്കാനും, അം​ഗങ്ങള്‍ക്ക് അംശദായ കുടിശ്ശിക അടയ്ക്കാനും, അം​ഗത്വം റദ്ദായവർക്ക് പിഴയും കു‌ടിശ്ശികയും അടച്ച് അം​ഗത്വം പുതുക്കുവാനും കഴിയും.
#NorkaRoots #PravasiKerala #KeralaPravasiKshemaBoard #PravasiPension
December 8, 2024 at 5:09 AM
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) കോഴിക്കോട് സെന്ററില്‍ (ഒന്നാം നില, CM മാത്യു സൺസ് ടവർ, രാം മോഹൻ റോഡ്) O.E.T, I.E.L.T.S (OFFLINE/ONLINE) ജര്‍മ്മന്‍ A1,A2, B1, B2 (OFFLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
#NIFLKozhikode #NorkaRoots #NorkaNIFL
December 7, 2024 at 5:42 AM
തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ നോര്‍ക്ക ദിനാചരണം സംഘടിപ്പിച്ചു. 1996 ഡിസംബര്‍ 06 ന് നിലവില്‍ വന്ന പ്രവാസി കേരളീയകാര്യ വകുപ്പ് (NORKA – Non Resident Keralites Affairs Department) രൂപീകരണദിനമാണ് നോര്‍ക്ക ദിനം.
#NORKA #NorkaDept
December 6, 2024 at 3:54 PM
പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.passportindia.gov.in വഴിയോ മൊബൈല്‍ ആപ്പായ mPassport Seva ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.

#PassportSafety #StayAlert #mPassportSeva
December 6, 2024 at 8:29 AM
നോർക്ക ട്രിപ്പിൾവിൻ പ്രോഗ്രാം മുഖേന ജർമ്മനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നഴ്സുമാർക്ക് ഐടി പരിശീലനം നൽകുന്ന പദ്ധതി തുടങ്ങി. കെൽട്രോൺ മുഖേനയാണ് 300 നഴ്സുമാർക്ക് ഐടി പരിശീലനം നൽകുന്നത്. വഴുതക്കാട് കെൽട്രോൺ നോളജ് സെൻററിൽ നടന്ന പരിശീലന പരിപാടി നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരI ഉദ്ഘാടനം ചെയ്തു.
#Norkaroots #Norkatriplewin #NursinginGermany
December 3, 2024 at 2:26 PM
കേരളത്തിലെ ഒരു പ്രമുഖ വാഹനഡീലര്‍ഷിപ്പ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ (ഷോറൂം, സർവീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. നിലവിൽ എട്ട് തസ്തികകളിലെ 45 ഓളം ഒഴിവുകളിലേയ്ക്കാണ് അപേക്ഷ.
#NorkaRoots #NorkaNameScheme
December 2, 2024 at 8:35 AM
🌟 Happy UAE National Day! 🌟

On this special day, Norka-Roots sends warm wishes to all UAE nationals and expatriates celebrating the remarkable journey of unity, progress, and prosperity.

#UAENationalDay #NorkaRoots #KeralaToUAE #IndiaUAEFriendship
December 2, 2024 at 2:31 AM
യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ മരണപ്പെടുന്ന പ്രവാസികളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിന് അമിത നിരക്ക് ഈടാക്കുന്ന ഏജന്റുമാര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഏജന്റുമാരുടെ ചൂഷണം സംബന്ധിച്ച് നിരവധി പരാതികള്‍ കോണ്‍സുലേറ്റിന് ലഭിച്ചിട്ടുണ്ട്. കോണ്‍സുലേറ്റ് അംഗീകരിച്ച നിരക്കുകള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ ഏജന്റുമാര്‍ ഈടാക്കാവൂ.
#NorkaRoots #NorkaAlert
December 1, 2024 at 12:05 PM
വിദേശ യാത്ര നടത്തുന്നവര്‍ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം. വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷന്‍ വെഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് ഹ്രസ്വസന്ദര്‍ശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവല്‍ ഇന്‍ഷുറന്‍സ്.
#NorkaRoots #NorkaAlert
December 1, 2024 at 6:49 AM

ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിംഗിനിടെ (നവംബര്‍ 29 ന്) കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനെ കണ്ടെത്തുന്നതിനായുളള തിരച്ചില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെമുതല്‍ പുരോഗമിക്കുകയാണ്. ഡല്‍ഹി കേരളഹൗസ് റെസിഡന്റ് കമ്മീഷണറും നോര്‍ക്ക റൂട്ട്സ് ഡല്‍ഹി എന്‍ ആര്‍ കെ ഡവലപ്മെന്റ് ഓഫീസ് പ്രതിനിധികളും ഡെറാഡൂൺ ജില്ലാ ഭരണകൂടങ്ങളുമായും മലയാളിസംഘടനകള്‍ പ്രതിനിധികള്‍ എന്നിവരുമായും നിരന്തരം ബന്ധപ്പെട്ടുവരുന്നു.
#RishikeshRiverRescue #AkashMohananSearch
November 30, 2024 at 12:00 PM
കേരളത്തില്‍ നിന്നും ഗ്രീസിലേയ്ക്കുളള തൊഴില്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയുടെ നേതൃത്വത്തിലുളള പ്രതിനിധിസംഘം ഗ്രീക്ക് അധികൃതരുമായി ഡല്‍ഹിയില്‍ പ്രാരംഭ ചര്‍ച്ച നടത്തി. ഗ്രീസും ഇന്ത്യയും തമ്മിലുള്ള വ്യാപാര, സാമ്പത്തിക, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന സ്വതന്ത്ര നോണ്‍ പ്രോഫിറ്റ് സംഘടനയായ ഹെല്ലനിക് ഇൻഡ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് എക്കോണമി (HICCE) പ്രതിനിധികളുമായിട്ടായിരുന്നു ചര്‍ച്ച.
November 28, 2024 at 10:29 AM
സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (CCU), ഡയാലിസിസ്, എമർജൻസി റൂം (ER), ഐസിയു (Adult), NICU (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (OR), PICU (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്), റിക്കവറി എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.
#Norkaroots #SaudiMoH #nurses
November 27, 2024 at 6:40 AM
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് വിദേശത്തുനിന്നു വിളിക്കുന്നതിന് 0484-3539120 എന്ന പ്രത്യേക ഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നും 1800-8908281 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിക്കാം. രണ്ടു സേവനവും 24 മണിക്കൂറും ലഭിക്കും. ഇതിനു പുറമേ വാട്‌സാപ്പ് മുഖേനയുള്ള അന്വേഷണങ്ങള്‍ക്ക് 7736850515 എന്ന നമ്പരില്‍ ബന്ധപ്പെടാം.
#pravasiwelfare #TollFreeNumber
November 27, 2024 at 6:39 AM
സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് 2024 ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം. എമർജൻസി, ICU (ഇന്റൻസീവ് കെയർ യൂണിറ്റ്), NICU (നവജാത ശിശു ഇൻ്റൻസീവ് കെയർ യൂണിറ്റ്), PICU (പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ്), പ്ലാസ്റ്റിക് സർജറി, വാസ്കുലാർ സർജറി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
#Norkaroots #SaudiMoH
November 27, 2024 at 6:38 AM

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി 2024 ഡിസംബര്‍ 15 വരെ നീട്ടി. www.scholarship.norkaroots.org

#NorkaDirectorsScholarship #Norkaroots #Pravasi #educational
NORKA Roots Directors Scholarship Scheme
The NORKA Roots Directors Scholarship Scheme is a joint venture between NORKA Roots Directors and the NORKA Department of NRIs to provide financial assistance for higher education to the children of f...
www.scholarship.norkaroots.org
November 27, 2024 at 6:12 AM