ആദി
moothonn.bsky.social
ആദി
@moothonn.bsky.social
Wondering about the origin of thoughts
Eko എന്നൊരു പടം കണ്ടു. ഒന്നൂടെ കാണണം. പെരുത്ത് ഇഷ്ടമായി
November 23, 2025 at 7:48 AM
ലോക: Chapter 1 ചന്ദ്ര എന്നൊരു പടം കണ്ടു. ഇടയ്ക്ക് ഒരു ലാഗ് ഫീല് ചെയ്തെങ്കിലും പക്ക തിയ്യേറ്റർ എക്സ്പീരിയൻസിനുള്ളത് ഉണ്ട്. മലയാളത്തിൽ ഒരു ഹോളിവുഡ് സ്റ്റൈൽ പടം.വിശ്വൽസ്, ഗ്രാഫിക്സ് എല്ലാം ടൂ നൈസ്.
August 29, 2025 at 4:52 AM
വ്യസനസമേതം ബന്ധു മിത്രാദികൾ 🤭
August 17, 2025 at 1:03 PM
കൂലി എന്നൊരു പടം കണ്ടു. ഉപേന്ദ്രന്റെ ഇൻട്രോ ബിജിഎം ഇഷ്ടായി. ലിയോ സിനിമയെക്കാളും ഇഷ്ട്ടായി
August 17, 2025 at 1:02 PM
തലൈവ തലൈവി എന്നൊരു പടം കണ്ട്.
July 25, 2025 at 10:17 PM
അഭ്യന്തര കുറ്റവാളി എന്നൊരു പടം കണ്ട്.

കുടുംബ കോടതിയിൽ കള്ള കേസിൽ പെടുന്ന പുരുഷന്മാരുടെ അവസ്ഥയെ കുറിച്ചുള്ള പടം.

ചിലയിടങ്ങളിൽ ക്ലാസെടുക്കുന്ന ലെവൽ സീൻ ഉണ്ടായിരുന്നെങ്കിലും ഒരു തവണ കാണാൻ ഉള്ളതൊക്കെ ഉണ്ട്. പക്ഷേ OTT മതിയാർന്നു എന്നും തോന്നി.
ഇഷ്ടപ്പെടാതെയൊന്നുമില്ല!!
June 8, 2025 at 4:08 AM
അഭിലാഷം എന്നൊരു പടം കണ്ടു.. സൈജുവിനോടുള്ള ഇഷ്ടം കൊണ്ട് കണ്ടതാണ്.
ബിജിഎം ഒക്കെ കൊള്ളാമെങ്കിലും സംഭവം ഇമോഷണലി കണക്ട് ആയില്ല. വക്കീലും ആ മന്തി കട മുതലാളി ഉണ്ടാക്കുന്ന കോമഡി ആണേലും ഇമോഷണൽ സീൻ ആണേലും എനിക്ക് കണക്റ്റ് ആയില്ല.
June 2, 2025 at 5:26 AM
നരിവേട്ട എന്നൊരു പടം കണ്ടു. തിയ്യേറ്ററിൽ നിന്ന് കണ്ടത് നന്നായി. ഇഷ്ടപ്പെട്ട്.
June 2, 2025 at 5:23 AM
പ്രിൻസ് എന്നൊരു പടം കണ്ട്. പടം ഒരു പ്രതീക്ഷയുമില്ലാതെ ദിലീപേട്ടനെ കാണാൻ വേണ്ടി മാത്രം കേറിയതാണ്. അത് കൊണ്ട് പടം പ്രതീക്ഷ പോലെ തന്നെ ആയിരുന്നു.
May 21, 2025 at 7:21 AM
Thanks bro ❤️
May 21, 2025 at 7:19 AM
ഔസേപ്പിന്റെ ഒസ്യത്ത് കണ്ടു.
നല്ല വിഷ്വൽസ്, സൌണ്ട്, എല്ലാർക്കും ചെറു എക്സ്പ്രഷനിലൂടെ പോലും അഭിനയിക്കാനുള്ള സ്ക്രിപ്റ്റ്.
മസ്റ്റ് വാച്ച് ആണോ ചോദിച്ചാൽ അല്ല. ഒരു വൺ ടൈം വാച്ചബിൾ ott മൂവി.
May 6, 2025 at 12:53 AM
തുടരും എന്നൊരു സിനിമ കണ്ടു. നിങ്ങള് കണ്ടില്ലേൽ ഒന്നും നോക്കേണ്ട ഫാമിലിയായി പോയി കണ്ടോ.
ഹോ ഭ്രമരം സിനിമയ്ക്ക് ശേഷം ഇങ്ങനൊരു തൃപ്തിയോട് കൂടി തിയ്യേറ്ററിൽ നിന്നിറങ്ങുന്നത് ഇപ്പഴാ
April 26, 2025 at 9:42 AM
ആലപ്പുഴ ജിംഖാന കണ്ട്.

എനിക്ക് വർക്ക് ആയില്ല. ഒരു ആവറെജിലും താഴെയാണ് എനിക്ക് അനുഭവപ്പെട്ടത്.

പക്ഷേ ഇന്റർവെൽ ടൈമിൽ കഴിച്ച മുട്ട പഫ്സ് നല്ല ചൂടുണ്ടാർന്നു. രുചി ഇപ്പഴും വായിൽ ഉണ്ട്.
കൂടെ കാണികളിൽ ഭൂരിഭാഗവും ബാലവാടി പിള്ളേർ ആയിരുന്നു.
April 15, 2025 at 4:57 PM
🤣
April 15, 2025 at 4:53 PM