ആദീശു
banner
aadeesu.bsky.social
ആദീശു
@aadeesu.bsky.social
ചിന്തിച്ചു ചിന്തിച്ചു ചിത്രശലഭങ്ങളെ പോൽ ചിന്തകളന്തമില്ലാതെ പാറുന്നു ...!
September 17, 2024 at 6:50 AM
ഉച്ചവെയിൽ ഈർപ്പകണങ്ങൾ ഊറ്റിയെടുക്കുന്നതിനിടയ്ക്ക് വീശിയ കാറ്റിലെവിടയോ മാമ്പൂവിന്റെ വാസന...!
February 22, 2024 at 8:06 AM
സൂര്യൻ വരിച്ചത് താമരെയായിരുന്നെന്ന് മനുഷ്യൻ,
സൂര്യന്റെ വരണമാല്യം വഹിക്കുന്നവർ കാമുകിലെന്ന് പ്രകൃതി ...!
February 22, 2024 at 7:59 AM
താമരയുടെ കാമുകൻ സൂര്യനെന്ന് മനുഷ്യൻ,
എന്നാൽ അത് മന്യഷ്യാ നീ തെല്ല് ഭയത്തോടെ നോക്കും വണ്ടായിരുന്നെന്ന് പ്രകൃതി ...!
February 22, 2024 at 7:57 AM
പഴങ്ങൾ ആഗ്രഹിച്ചത് കിളികളാൽ ഭക്ഷിക്കപെടാനെന്ന് മനുഷ്യൻ, അല്ല അത് പുഴുവിനാലെന്ന് പ്രകൃതി ...!
February 22, 2024 at 7:55 AM
മരച്ചില്ലകൾക്കിഷ്ടം വസന്തമെന്നാരു പറഞ്ഞു ...?
February 22, 2024 at 7:52 AM
അന്തവുമില്ലൊരു കുന്തവുമില്ല
അന്തമതെന്നത് ചിന്തയിലത്രേ ....!
January 12, 2024 at 5:14 AM
ഒരു ഫ്ലോയിലിങ്ങന ഒഴുകി വന്നിട്ട് കണക്റ്റാക്കാൻ പറ്റാത്ത കൊണ്ട് ബാക്കി വച്ചു പോയതെത്രയെത്ര മഹാഗാഥകൾ ...!
December 25, 2023 at 5:52 AM
പഴയ ശൈലി തിരിയെ പിടിച്ചിട്ടാക്റ്റീവാവാം ന്നു വച്ചിരിക്കയാണ് ...!
December 25, 2023 at 5:50 AM
അതായതായതായത് ...!
December 25, 2023 at 5:50 AM
പുലർകാല വന്ദനം ....!
December 25, 2023 at 5:48 AM
ഹാപ്പി ക്രിസ്മസ് ...!🎉🎉🥳
December 25, 2023 at 4:46 AM
നീലാകാശം കാണുന്നവന്റെ മനസും തെളിയും....!
November 28, 2023 at 7:36 AM
ഇന്നലെ നല്ല തെളിഞ്ഞ ആകാശമായിരുന്നു....!
തെളിഞ്ഞ ഭൂമിയും ....!
November 28, 2023 at 7:29 AM
മൂടിക്കെട്ടിയ ആകാശം
ആവി പറക്കുന്ന ഭൂമി....!
November 28, 2023 at 7:26 AM
മഴയും വെയിലും മഴക്കിനാവുകളും പുഞ്ചിരിക്കും കൗമുദിയും കോടമഞ്ഞിൻ പുതപ്പു മൂടിയുറങ്ങുന്ന ഗ്രാമഭംഗിയിലെപ്പോഴോ കുടുങ്ങിയൊരു ഹൃദയമാണെന്റ ചാപല്യം ...!
November 21, 2023 at 10:08 AM
ലോകം മുഴുവൻ എന്നിലേയ്ക്കാവാഹിച്ച് പുറത്തേയ്ക്ക് നോക്കിയപ്പോൾ കാഴ്ചയും ഞാനും രണ്ടല്ലന്ന്...!
November 21, 2023 at 10:04 AM
എവിടെയോ കളഞ്ഞു പോയ എന്നെ കണ്ടെത്താനിറങ്ങിയതാണീ നട്ടുച്ചവെയിലത്ത് ഞാൻ...!
November 21, 2023 at 10:01 AM
മുൻപെങ്ങോ കാച്ചിക്കുറുക്കി എഴുതി പഠിച്ച ഞാൻ ഇന്നതും മറന്നിരിക്കുന്നു ...!
November 21, 2023 at 9:59 AM
ഒരിക്കലും പൂർണമല്ലാത്ത ജാലക കാഴ്ചകളിലും പൂർണതയുണ്ടന്നതാണ് വാസ്തവം ....!
November 21, 2023 at 9:57 AM
മേരേ പ്യാരേ ദേസ് ബാസിയോം ....!
November 21, 2023 at 9:48 AM
വേൾഡ്കപ്പ് കിട്ടീല്ലാമ്പോലും ...! 😑
November 19, 2023 at 5:13 PM
അതെന്താണ് ഞാ ബ്ലൂസ്ക്കിയാ ആരുങ്കാണാത്ത ...!
November 18, 2023 at 12:52 PM
Sometimes thoughts overflow like a waterfall....!
November 17, 2023 at 9:12 AM
ഇതി കൊറേപേര് കൊറേ പ്രകൃതിരമണി ഫോട്ടോ ഇട്ടിട്ടിണ്ടല്ല : ഞ്യാനും രണ്ടുന്നണ്ണമ്മാരി ഇടട്ടാ എന്നാണാലോശന ....!
November 17, 2023 at 9:02 AM